Share this Article
ജയിയിലേക്ക് മദ്യകുപ്പി എറിഞ്ഞുകൊടുത്തയാൾ പിടിയിൽ

The person who threw the liquor bottle at Jai was arrested

മൂവാറ്റുപുഴ സ്പെഷ്യൽ സബ്ജയിലിനുള്ളിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി അടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര സ്വദേശി വിനീതിനെയാണ്  പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും ,  മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡി,  മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റുമാണുണ്ടായിരുന്നത്.

ജയിൽ വളപ്പിന് വെളിയിൽ നിന്നും മതിലിന്  മുകളിലൂടെ  അകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ജയിൽ  അടുക്കളയുടെ പിൻഭാഗത്താണ് പൊതികൾ വന്ന് വീണത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഇൻസ്പെക്ടർ ബി.കെ അരുൺ, സബ് ഇൻസ്പെക്ടർ വിഷ്ണു രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories