Share this Article
ജോലിക്കിടെ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍; കണ്ടെത്തിയത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍
വെബ് ടീം
posted on 19-04-2024
1 min read
/post office employee found dead in postal superintendent KOCHI

കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കെ.ജി. ഉണ്ണികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതായ വിവരം ഓഫീസിലെ ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസിന്റെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories