മൂന്നാറില്‍ റേഷന്‍കടകളില്‍ എത്തുന്ന അരി അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കൃത്യമായി ലഭ്യമാക്കുള്ള ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ബി ജെ പി രംഗത്ത്. റേഷന്‍ കടകളില്‍ നിന്നും അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ചില ഉദ്യോഗസ്ഥര്‍ നടത്തുന്നതായും ബി ജെ പി ആരോപിക്കുന്നു.
മൂന്നാറില്‍ റേഷന്‍ കടകളില്‍ എത്തുന്ന അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താനുള്ള ശ്രമം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ പ്രതിഷേധവുമായി ബി ജെ പി രംഗത്തെത്തിയിട്ടുള്ളത്.
തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുവാന്‍ എത്തിക്കുന്ന അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് ബി ജെ പി ദേവികുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രമേഷ് പറഞ്ഞു.
റേഷന്‍കടകളില്‍ എത്തുന്ന അരി അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കൃത്യമായി ലഭ്യമാക്കുള്ള ഇടപെടല്‍ വേണം. അരി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുന്നില്ല.അത്തരക്കാരെ രക്ഷിക്കാനുള്ള ശ്രമം ചില ഉദ്യോഗസ്ഥര്‍ നടത്തുന്നതായും ബി ജെ പി ആരോപിച്ചു.
റേഷനരി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും അത്തരക്കാരെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകണമെന്ന ആവശ്യം ബി ജെ പി മുമ്പോട്ട് വയ്ക്കുന്നു.
മൂന്നാര്‍ ടൗണിന് സമീപം പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ നിന്നും അരി മൂന്നാറിലെ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്താനുള്ള ശ്രമമായിരുന്നു കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ മാട്ടുപ്പെട്ടി ഭാഗത്ത് വാഹനത്തിൻ കടത്തികൊണ്ടുപോകവെ പിടിച്ച ഒരു ലോഡ് റേഷൻ അരി യുമായി ബന്ധപ്പെട്ട്കടയുടമകൾകെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലാ.സംഭവത്തിലടക്കം കൃത്യമായ റിപ്പോര്‍ട്ട് നല്‍കി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ബി ജെ പി ആവശ്യമുന്നയിക്കുന്നു.