Share this Article
സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ മോഷണം
Director Joshi's Kochi house burglarized

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ മോഷണം. ഒരു കോടിയിലേറെ രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം. അടുക്കള ഭാഗത്തുള്ള ജനല്‍ തള്ളി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. 

സ്വര്‍ണ, വജ്ര ആഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള 'അഭിലാഷം' വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ തള്ളി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്റെ മുകള്‍നിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്.

ജോഷി, ഭാര്യ സിന്ധു, മരുമകള്‍ വര്‍ഷ, ഇവരുടെ കുട്ടികള്‍ എന്നിവരാണ് മോഷണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ 5.30ഓടെ സിന്ധു അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ്‌സ്‌ക്വാഡ് അടക്കം സ്ഥലത്ത് പരിശോധന നടത്തി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories