പത്തനംതിട്ടയില്‍ വീണ്ടും നിക്ഷേപതട്ടിപ്പ്. നെടുമ്പറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപത്തുക തിരികെ നല്‍കുന്നില്ലെന്ന് പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തി. സ്ഥാപന ഉടമ എന്‍എം രാജുവിന്റെ തിരുവല്ലയിലെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും എന്‍എം രാജു പറഞ്ഞു .