Share this Article
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Two persons were arrested in the case of molesting minor girls with alcohol

.   മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് റമീസ് നെടുമ്പാശ്ശേരി സ്വദേശി ബേസില്‍ ബേബി എന്നിവരെയാണ് അറസ്റ്റ് ചെയതത്. 

കഴിഞ്ഞമാസം പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

നെടുമ്പാശ്ശേരി സ്വദേശിയായ ബേസില്‍ ബേബി, തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് റമീസ് എന്നിവരെയാണ് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ പെണ്‍കുട്ടികള്‍ പ്രതികളുമായി പ്രണയത്തിലായിരുന്നെന്നാണ് മൊഴി. ബ്ലാംഗ്ലൂരില്‍ നിന്ന് തിരിച്ച് വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.  പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories