Share this Article
തിരുവനന്തപുരത്ത് പിറന്നാളാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര്‍ക്ക് കുത്തേറ്റു
4 people were stabbed in a clash during a birthday celebration in Thiruvananthapuram

 ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം,പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ, കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് എന്നിവരെയാണ് സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടക്കുന്നത്. ബെര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതിനിടയിൽ 3 പേരടങ്ങുന്ന സംഘം സംഘർഷം സൃഷ്ടിക്കുകയായിരുന്നു, ആക്രമണത്തിൽ 4 പേർക്കാണ് കുത്തേറ്റത്. ശ്വാസകോശത്തിൽ പരിക്കേറ്റ ഷാലു, കരളിന് പരിക്കേറ്റ സൂരജ് എന്നിവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇരുവരും അപകട നില തരണം ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്.

മറ്റു രണ്ടു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories