കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം.ജനവാസ മേഖലയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. അതേസമയം അഗ്നിശമനസേന സംഭവ സ്‌ഥലത്ത് എത്താന്‍ വൈകിയത് തീ പിടിത്തം വ്യാപകമാക്കിയെന്ന ആക്ഷേപവും ഉയർന്നു .
കോഴിക്കോട് വെള്ളയിൽ ഗാന്ധി റോഡിന് സമീപം പൂട്ടികിടന്നിരുന്ന കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. കാർ വർക്ക് ഷോപ്പിന്റെ പുറക് വശം മുഴുവനായി കത്തി നശിച്ചതോടെ പ്രദേശം മുഴുവനായി പുക പടർന്നു .
ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയും കയർ,സോപ്പ് ഫ്ക്റ്ററികൾ അടക്കം സ്‌ഥിതി ചെയുന്ന പ്രദേശവുമായതിനാൽ തീ വ്യാപകമായി പടർന്നത് പ്രദേശവാദികളെ ആശങ്കയിലാഴിത്തി. അതേസമയം പുക ഉയർന്നതോടെ തന്നെ ഫയർ ഫോഴ്‌സിനെ അറിയിച്ചില്ലെങ്കിലും ഫയർഫോഴ്‌സ് യൂണിറ്റ് എത്താൻ വൈകിയത് തീ വ്യാപകമാകാൻ കാരണമായി എന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിച്ചു .
ഫയർഫോഴ്‌സ് എത്താൻ വൈകിയതോടെ നാട്ടുകാരുടെ ഇടപെടലിലാണ് ആദ്യഘട്ടത്തിൽ തീ അണച്ചത്. അരമണിക്കൂറിന് ശേഷം വിവിധ മേഖലകളിൽ നിന്ന് ഫയർഫോഴ്‌സ് യുണിറ്റ് എത്തുകയും തീ അണയ്ക്കുകയും ചെയ്തു . തീ പിടിത്തതിന്റെ കരണം വ്യക്തമല്ല.