മലപ്പുറം വളാഞ്ചേരിയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.പുലര്‍ച്ചെ 4.30ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.വളാഞ്ചേരി വട്ടപ്പാറയിലാണ് പുലര്‍ച്ചെ ലോറി അപകടത്തില്‍ പെട്ടത്.വട്ടപ്പാറ പ്രധാന വളവില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയാണ് ഈ വളവ്. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പുലര്‍ച്ചെ 4:30 ഓടെയാണ് അപകടം.ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.അപകടത്തെ തുടര്‍ന്ന് റോഡില്‍ ലോറിയില്‍ നിന്നുള്ള ഓയില്‍ ചോര്‍ന്നത് ആശങ്കയ്ക്കിടയാക്കി. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ച് വിടുകയും ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.