Share this Article
image
ആനക്കുളം ഒന്നാംപ്ലോട്ട് ഭാഗത്ത് വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം
A wild elephant attacked a house in the first plot area of ​​Anakulam

ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ഒന്നാംപ്ലോട്ട് ഭാഗത്ത് കാട്ടാന ആക്രമണം.കാട്ടാന കൃഷിയിടത്തിലുണ്ടായിരുന്ന വീടിന് കേടുപാടുകള്‍ വരുത്തി.വള്ളിയാമ്പകുന്നേല്‍ ജോബിന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ഒന്നാംപ്ലോട്ട് ഭാഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിവിടം. രാത്രിയിലെത്തിയ കാട്ടാന കൃഷിയിടത്തില്‍ ഉണ്ടായിരുന്ന വീടിന് കേടുപാടുകള്‍ വരുത്തി.

വള്ളിയാമ്പകുന്നേല്‍ ജോബിന്റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.വീട്ടില്‍ സംഭവ സമയത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല.വീടിന്റെ വാതില്‍ കാട്ടാന തകര്‍ത്തു. പ്രദേശവാസികളും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് ജനവാസ മേഖലയില്‍ നിന്ന് പിന്നീട് കാട്ടാനയെ തുരത്തി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories