തൃശൂര്‍ കുന്നംകുളത്തെ റെസ്റ്റോറന്റില്‍ വില്‍പ്പനക്ക് തയ്യാറാക്കിയ അല്‍ഫാം എലി ഭക്ഷിച്ചു. വില്‍പ്പനയ്ക്കായി വച്ച ഭക്ഷണം എലി കഴിക്കുന്നത് കണ്ട ഉപഭോക്താവിന്റെ പരാതിയില്‍ റെസ്റ്റോറന്റ് അടച്ച് പൂട്ടി.
കുന്നംകുളം-പട്ടാമ്പി റോഡില്‍ പാറേമ്പാടത്തെ അലാമി അറബിക് റെസ്റ്റോറന്റിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനെത്തിയ ഉപഭോക്താവാണ് എലി വില്‍പ്പനയാക്കായി തയ്യാറാക്കിയ അല്‍ഫാം കഴിക്കുന്നത് കണ്ടത്.
ഉടന്‍തന്നെ ചിത്രം പകര്‍ത്തി നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് അയക്കുകയായിരുന്നു. നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റെസ്റ്റോറന്റിലെ ഭക്ഷണ സാധനങ്ങളിലും മറ്റും എലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
തുടര്‍ന്ന് ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. വരും ദിവസങ്ങളില്‍ നഗരത്തിലെ ഭക്ഷണ, പാനീയ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.