നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് കാസർകോട് വെള്ളിക്കോത്തേ കുപ്പച്ചിയമ്മ.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം വീട്ടിൽ വോട്ട് പ്രക്രിയയിലൂടെയാണ് കുപ്പച്ചി സമ്മതിദാന അവകാശം വിനിയോഗിച്ചത്.
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ട് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിലൂടെയാണ് സംബന്ധി അവകാശം വിനിയോഗിച്ചത്. മകന്റെ മരുമകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്തത്.
സംസ്ഥാനത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുള്ള ഇവര്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്. നടപടികള്‍ നിരീക്ഷിച്ച ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മക്ക് ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി.ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത കുപ്പിച്ചിയമ്മ മാതൃകയാണ്.