Share this Article
image
ചെമ്പ് കമ്പികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്തു
2 accused were arrested in the incident of stealing copper wires and trying to sell them

ചെമ്പ് കമ്പികൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി 42 വയസ്സുള്ള ഖാലിദ് മുഹമ്മദ് അലി,  49 വയസ്സുള്ള  മുരുകായി എന്നിവരാണ് അറസ്റ്റിൽ ആയത്..

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കുന്നംകുളം യേശുദാസ് റോഡിൽ പ്രവർത്തിക്കുന്ന  ഇലക്ട്രോ പ്ലേറ്റിംഗ്  സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പികളാണ് പ്രതികൾ മോഷ്ടിച്ച് വില്പന നടത്താൻ ശ്രമിച്ചത്.

സ്ഥാപനത്തിൽ നിന്ന് കുറച്ചു ദിവസങ്ങളായി ചെമ്പ് കമ്പികൾ മോഷണം പോകുന്നതിനാൽ സമീപത്തെ ആക്രി വില്പനശാലകളിൽ വ്യാപാരസ്ഥാപന ഉടമ വിവരം അറിയിച്ചിരുന്നു.തുടർന്ന്  ശനിയാഴ്ച വൈകിട്ടോടെ ചെമ്പ് കമ്പികൾ വില്പന നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി സ്ഥാപന ഉടമയെ  വിവരമറിയിക്കുകയായിരുന്നു.

ഉടൻ ഉടമ ആക്രിക്കടയിലെത്തി നടത്തിയ പരിശോധനയിൽ ഇവരുടെ സ്ഥാപനത്തിൽ നിന്നും മോഷണം പോയ ചെമ്പ് കമ്പികളാണെന്ന് കണ്ടെത്തി. തുടർന്നു  തുടർന്ന് കുന്നംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും  കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories