പത്തനംതിട്ടയില്‍ കനത്ത കാറ്റിലും മഴയിലും മരം കടപുഴികിവീണ് വാഹന ഗതാഗതം തടസ്സപെട്ടു. കൊടുമണ്‍ പഞ്ചായത്ത് ചന്ദനപ്പള്ളി റോഡില്‍ ഒറ്റത്തേക്കിലാണ് വൈദ്യുതി ലൈനിന് മുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടത്. അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് നീക്കി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ നിന്ന മരം ശക്തമായ കാറ്റത്ത് റോഡിലേക്ക് വീഴുകയായിരുന്നു. അടൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് ടീം സ്ഥലത്തെത്തി മരം മുറിച്ച് ഗതാഗതം പുന:ക്രമീകരിച്ചു.