തിരുവനന്തപുരത്ത് 15 കൊല്ലമായി കാര്യമായി ഒരു വികസനവും നടന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വികസനത്തിനായി 25 കൊല്ലം കൊണ്ട് ഒരു മാസ്റ്റർ പ്ലാൻ ആരും തയ്യാറാക്കിയിട്ടില്ല.
എന്നാൽ, 5 വർഷം സമയം നൽകിയാൽ താൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കി കാണിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാർഷിക, മൽസ്യബന്ധന മേഖലകളിൽ വികസനം കൊണ്ട് വരുമെന്നും ടൂറിസം എന്നിവ അടക്കം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .