Share this Article
കാസർഗോഡ് അണങ്കൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; 2 പേരുടെ നില ഗുരുതരം
Private bus met with accident in Kasargod Anakur; 2 people are in serious condition

കാസർകോട് അണങ്കൂരിൽ സ്വകാര്യ ബസ് അപകടം.കണ്ണൂരിൽ നിന്ന്  വരികയായിരുന്ന കൃതിക ബസ്സാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം പെട്ട് മറിയുകയായിരുന്നു. പരികേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ദേശീയപാതയിൽ അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപമാണ്  10 മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്ന് കാസര്‍ഗോട്ടെക്ക് വരികയായിരുന്ന സ്വകാര്യബസ് ആണ് അപകടത്തില്‍പെട്ടത്. ബിസി റോഡില്‍ സിവില്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിതവേഗതിയിലോടുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഡ്രൈവറും കണ്ടക്ടറുമടക്കം ബസില്‍ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയായ റോഡിലൂടെ അമിതവേഗത്തിൽ  സഞ്ചരിച്ചതാണ് അപകടം കാരണം.ബസിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക്  ഗുരുതരമായി പരിക്കേറ്റു.

ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..  രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. കാഞ്ഞങ്ങാട് മുതല്‍ ബസ് അമിത വേഗതയിൽ സഞ്ചരിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന്   ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories