Share this Article
തൃശ്ശൂര്‍ പോലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റാനുള്ള നടപടി ഇന്ന് ഉണ്ടായേക്കും
The transfer of Thrissur Police Commissioner and Assistant Commissioner may take place today.

തൃശ്ശൂർ പോലീസ് കമ്മീഷണറെ സ്ഥലംമാറ്റാൻ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികളിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ സ്ഥലം മറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. പോലീസിന്റെ അതിരുകടന്ന നിയന്ത്രണമാണ് പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് നിലവിലെ പരാതി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories