Share this Article
കൊല്ലത്ത് വീട്ടില്‍ കയറി അതിക്രമം കാട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
Accused in Kollam house trespassing case arrested

കൊല്ലത്ത് വീട്ടില്‍ കയറി അതിക്രമം        കാട്ടിയ കേസിലെ പ്രതി അറസ്റ്റില്‍ . അഞ്ചല്‍ മധുരപ്പ ഒഴുകുപാറയ്ക്കല്‍ സ്വദേശി സാജിദാണ് അറസ്റ്റിലായത്.

കരുകോണ്‍ സ്വദേശിനിയായ കുലുസം ബീവിക്ക് നേരെയാണ് സാജിദ് അതിക്രമം  നടത്തിയത്. ഇക്കഴിഞ്ഞ പത്താം തിയതി കുലുസം ബീവിയുടെ വീട്ടിലെത്തിയ സാജിദ് ഇവരോട്  കഞ്ചാവ് ആവശ്യപ്പെടുകയും ,തനിക്ക് ഇപ്പോള്‍ കഞ്ചാവ് കച്ചവടം ഇല്ലെന്ന് പറഞ്ഞ വീട്ടമ്മയെ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.

അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുലുസം ബീവി അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ പോയ സാജിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വികലാഗയെ ആക്രമിച്ച കേസിലും പ്രതിയാണ് സാജിദ് .   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories