Share this Article
image
വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പൊലീസ് പിടിയില്‍
Accused of acid attack on housewife arrested by police

ഇടുക്കി മാങ്കുളത്ത് വീട്ടമ്മക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രതി പോലീസ് പിടിയിലായി. ഞായറാഴ്ച്ച രാത്രിയിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കുളം സ്വദേശിനിയായ വീട്ടമ്മക്ക് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആസിഡാക്രമണം ഉണ്ടായത്. സംഭവത്തില്‍ മാങ്കുളം സ്വദേശിയായ സാന്‍കുമാറിനെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി ഒമ്പതേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്.

അടച്ചുറപ്പുള്ള വീടല്ല വീട്ടമ്മയുടേത്. വീടിന്റെ മറക്കിടയിലൂടെ ആക്രമണം നടത്തിയ ആള്‍ ആസിഡ് വീടിനുള്ളിലേക്ക് തളിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കുന്ന വിവരം. ആസിഡ് ശരീരത്ത് വീണതോടെ പൊള്ളലനുഭവപ്പെട്ട വീട്ടമ്മ വീടിന് പുറത്തേക്കോടി.

ഇതോടെ ആക്രമണം നടത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. പൊള്ളലേറ്റ വീട്ടമ്മ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയ പ്രതിയെ ഇന്നലെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആക്രമണ സമയത്ത് വീട്ടമ്മയുടെ വീട്ടിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.തന്നോടുള്ള മുന്‍ വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories