Share this Article
കളമശ്ശേരി സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Chargesheet filed in Kalamassery blast case

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു . ഡൊമനിക്ക് മാർട്ടിൻ മാത്രമാണ് കേസിൽ പ്രതി. തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് അനുമാനം. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് 

സ്ഫോടനത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് . കേസിൽ യു എ പി എ ചുമത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 29നാണ് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടന്നത്. എട്ടുപേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories