Share this Article
കുന്നംകുളം ചെമ്മണ്ണൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരത്തിനിടെ സംഘര്‍ഷം

Clash during Pooram at Chemmannur Maha Vishnu Temple in Kunnamkulam

കുന്നംകുളം ചെമ്മണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരത്തിനിടെ സംഘർഷം.  മൂന്ന് പേർക്ക് പരിക്കേറ്റു. അമ്പലത്തിനുള്ളിലേക്ക് കയറുന്ന സമയക്രമത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു..

ചെമ്മണ്ണൂർ സ്വദേശികളായ സജിത, മാധവി, സജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ  വൈകിട്ട് 7 മണിയോടെയാണ് സംഘർഷമുണ്ടായത് രണ്ട് കമ്മറ്റിക്കാർ തമ്മിൽ  അമ്പലത്തിനുള്ളിലേക്ക് കയറുന്ന സമയക്രമത്തെ ചൊല്ലി വാക്ക് തർക്കം നടന്നിരുന്നു.

ഇതേത്തുടർന്നുള്ള വൈരാഗ്യത്തിൽ അമ്പലത്തിൽ നിന്നും പുറത്തേക്ക് വരുന്ന വഴി  ഇരു കമ്മറ്റിക്കാരും തമ്മിൽ  വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു.   പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories