പത്തനംതിട്ടയില്‍ കാറ്റിലും മഴയിലും കനത്ത നാശം. ശബരിമല പാതയില്‍ അട്ടത്തോട് ആദിവാസി കോളനിയിലെ പതിനാറോളം വീടുകള്‍ തകര്‍ന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പെയ്ത മഴയാണ് അട്ടത്തോട് ആദിവാസി കോളനി നിവാസികളുടെ ഉറക്കം കെടുത്തിയത്. കനത്ത കാറ്റിലും മഴയിലും 16 ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്ക വീടുകളുടെയും മേല്‍ക്കൂരയാണ് പറന്നു പോയത്.
നാലു വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. തലയില്‍ മരക്കഷ്ണം വീണ് സാരമായി പരിക്കേറ്റ കുന്നേല്‍ ആശയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോളനി നിവാസികളുടെ ആശ്രയകേന്ദ്രമായ കമ്മ്യൂണിറ്റി സെന്ററിന്റെ മേല്‍ക്കൂരയും പറന്നു പോയി.
ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞു വീണതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. കാറ്റ് ശക്തമായതോടെ കുട്ടികള്‍ അടക്കം മറ്റു വീടുകളില്‍ മാറി.