Share this Article
തൃശ്ശൂര്‍ മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
Husband beat his wife to death in Thrissur Melur Poolani

തൃശ്ശൂർ മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തി.. പുലാനി  സ്വദേശി 34 വയസ്സുള്ള ലിജി ആണ്  കൊല്ലപ്പെട്ടത്..

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൂലാനി കുറുപ്പം അഞ്ചാം വാർഡിൽ താമസിക്കുന്ന 34 വയസ്സുള്ള ലിജി ആണ് കൊല്ലപ്പെട്ടത്.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി പോലീസ് ഭർത്താവ് പ്രതീഷിനെ കസ്റ്റഡിയിൽ എടുത്തു. 

മദ്യലഹരിയിൽ ആയിരുന്ന  പ്രതീഷ്  ലിജിയെ  ക്രൂരമായി മർദ്ദിച്ച ശേഷം ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. മദ്യപിച്ചെത്തുന്ന പ്രതീഷ്  നേരത്തെയും ഭാര്യയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പോസ്റ്റ്മോർട്ടത്തിനു  ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകു  എന്ന് കൊരട്ടി പോലീസ് അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories