Share this Article
അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Major Archbishop Mar Raphael Thattil warns priests of Angamaly Archdiocese

എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർക്ക് മുന്നറിയിപ്പുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഏകീകൃത കുർബാന നടപ്പാക്കണമെന്നാണ്  മേജർ ആർച്ച് ബിഷപ്പിൻ്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്.  ഇടവകകളിൽ വിഭാഗീയത വളരുന്നത് അനുവദിക്കില്ല. വ്യാഴാഴ്ചക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അടുത്ത മാസം കർമ പദ്ധതി വത്തിക്കാന് സമർപ്പിക്കണം. അനുകൂലിക്കാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേജർ ആർച്ച് ബിഷപ്പിൻ്റെ നിർദ്ദേശത്തിലുണ്ട്. കുർബാന തർക്കത്തിൽ അവസാനശ്രമമെന്ന രീതിയിലുള്ള ഇടപെടലാണ് ഇതെന്നും റാഫേൽ തട്ടിൽ വ്യക്തമാക്കുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories