ഇടുക്കി നെടുക്കണ്ടം ജപ്തി നടപടികൾക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനും പോലീസിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം.നടപടിക്ക് നേതൃത്വം നൽകിയ ബാങ്ക് ജീവനക്കാരി ഷീബയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു.
പെട്രോൾ കൈയിലെടുത്തു പിടിയ്ക്കുകയാണ് ചെയ്തതെന്നും, പോലിസ് പിടിച്ചപ്പോഴാണ് ദേഹത്ത് പെട്രോൾ വീണതെന്നും ആരോപണം പൊള്ളലേറ്റ ഷീബയെ രക്ഷിക്കാൻ പോലീസിന്റെ സഹായം ലഭിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
നെടുംകണ്ടം ആശാരിക്കണ്ടത്തുള്ള വീടും പതിമൂന്ന് സെൻറ് സ്ഥലവും 2017 ലാണ് ഷീബയും കുടുംബവും വാങ്ങിയത്. മുൻ ഉടമയായ ജോസഫ് ആൻറണിയുടെ മകൻറെ പേരിലാണ് സ്ഥലം. ഈ സ്ഥലം പണയപ്പെടുത്തി 25 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു.
വായ്പ നിലനിർത്തി സ്ഥലം നവജ്യോതി എന്നയാൾക്ക് വിൽക്കുകയും ഇവരിൽ. നിന്ന് . 41 ലക്ഷം രൂപക്ക് ഷീബയുടെ കുടുംബം വാങ്ങുകയുമായിരുന്നു. വായ്പയിൽ 15 ലക്ഷം രൂപ ബാങ്കിൽ അടക്കണമെന്നായിരുന്നു കരാർ. ഷീബയുടെ കുടുംബത്തിനുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടവ് മുടങ്ങിതോടെ ബാങ്ക് കോടതിയെ സമീപിച്ച് ജപ്തി ഉത്തരവ് സമ്പാദിച്ചു.
ജപ്തി നടപടികൾക്കായെത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ജപ്തി ചെയ്യാനെത്തിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചതിനാൽ 22 ആം തീയതി വരെ സമയം അനുവദിക്കമെന്ന ആവശ്യം ബാങ്ക് അധികൃതർ അംഗകരിച്ചില്ലെന്നും കുടുംബം പറയുന്നു. കയ്യിലെടുത്ത് ഭീഷണി മുഴക്കിയപ്പോൾ പിടിച്ചു മാറ്റാൻ നിർദ്ദേശിച്ചത് ബാങ്ക് ജീവനക്കാരിയാണ്. പോലിസ് പിടിച്ചപ്പോഴാണ് പെട്രോൾ ദേഹത്ത് വീണതെന്നും ഇവർ ആരോപിയ്ക്കുന്നു .
തീ കത്തിയതിനുശേഷം രക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും ബാങ്ക് ജീവനക്കാരും പോലീസും രക്ഷപ്പെടുകയായിരുന്നു. ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു. അതേ സമയം നിയമ നടപടികൾ പാലിച്ചാണ് ജപ്തി നടത്തിയതെന്നും ഇവരുടെ പേരിൽ വായ്പ ഇല്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം.