കൊല്ലം അഞ്ചലില്‍ കട കുത്തി തുറന്ന് പണം കവര്‍ന്നു. 5000 രൂപയോളമാണ് മോഷണം പോയത്. അഞ്ചല്‍ ബൈപ്പാസ് ഗണപതി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന മോഹനന്റെ കടയിലാണ് മോഷണം നടന്നത്.
അഞ്ചൽ ബൈപ്പാസിൽ ഗണപതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മോഹനൻ്റെ ചായ കട കുത്തി തുറന്ന് സൂക്ഷിച്ചിരുന്ന 5000 തോളം രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. കടയിൽ കയറിയ മോഷ്ടാവ് തുണികൊണ്ട് ദേഹം മുഴുവനും മറച്ചു കൊണ്ട് മോഷണം നടത്തുന്ന സിസിടിവി ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യം സഹിതം കട ഉടമ മോഹനൻ അഞ്ചൽ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം അഗസ്ത്യകോട് ആൾ താമസം ഇല്ലാത്ത രണ്ട് വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെ മോഷ്ടിച്ച പ്രതിയെ അഞ്ചൽ പോലീസ് കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു.
എന്നിട്ടും മോഷ്ടാക്കളുടെ സാന്നിധ്യം അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒഴിവാകുന്നില്ല എന്ന സൂചനയാണ് അഞ്ചൽ ബൈപ്പാസിൽ പ്രവർത്തിക്കുന്ന കടയിലെ മോഷണത്തിലൂടെ വ്യക്തമാക്കുന്നത്.
ഇത് അഞ്ചലിലെ ജനങ്ങളെ ഭീതിയിലാക്കുന്നു. Cctv ദൃശ്യം വെച്ചുള്ള അന്വേഷണത്തിലൂടെ പ്രതി പിടികൂടാൻ ആണ് അഞ്ചൽ പോലീസിന്റെ ശ്രമം. രാത്രികാല പരിശോധന പോലീസ് ശക്തമാക്കണമെന്നാണ് അഞ്ചലിലെ ജനങ്ങളുടെ ആവശ്യം.