Share this Article
കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി; 9 സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്
Bomb found again in Kannur; 9 steel bombs were found

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മട്ടന്നൂർ കോളാരിയിലെ സ്വകാര്യ വ്യക്തിയുടെ പാടത്ത് നിന്നുമാണ് ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്‌ക്വാഡും സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഘപരിവാർ നേതൃത്വം നൽകുന്ന വായനശാലയ്ക്ക് സമീപത്ത് നിന്നുമാണ് ബോംബ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആക്രമണം നടത്താൻ ആർഎസ്എസ് നിർമിച്ച ബോംബുകളാണ് ഇവയെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories