Share this Article
Union Budget
നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന്‍ കുറ്റക്കാരൻ
Nelliyambam double murder case; Accused Arjun is guilty

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനെന്ന് വയനാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി. റിട്ടയേഡ് അധ്യാപകന്‍ കേശവനെയും ഭാര്യ പത്മാവതിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഏപ്രില്‍ 29ന് ശിക്ഷാവിധി പ്രസ്താവിക്കും. 2021 ജൂണ്‍ 10ന് മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക വിവരം. പിന്നാലെ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അര്‍ജുനെ പിടികൂടിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories