കാസർകോഡിന്റെ അതിർത്തി പ്രദേശങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്ത അംഗനവാടികളിൽ നിരവധി. കഠിനമായ ചൂടിൽ ദുരിതമനുഭവിക്കുയാണ് കുട്ടികൾ. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
അതിർത്തി പ്രദേശങ്ങളിലെ അംഗൻവാടികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് അധികൃതർ . മഞ്ചേശ്വരം,ഉപ്പളാ, ബദിയടുക്ക, ആദൂർ എന്നിവിടങ്ങളിലെ മിക്ക അംഗനവാടികളിൽ വൈദ്യുതി സൗകര്യം ഇല്ല.ഈ കൂട്ടത്തിൽ
25ലധികം കുട്ടികൾ പഠിക്കുന്ന അംഗൻവാടികൾ വരെയുണ്ട് . ചൂട് സഹിക്കാനാവാതെ കുട്ടികൾ ക്ഷീണിതരാകുന്ന സ്ഥിതിയാണ്. പല അംഗനവാടികളിലും വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്നവും രൂക്ഷമായിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണ് പല അംഗൻവാടികളുടെയും പ്രവർത്തനം. വേനൽക്കാലത്ത് ശുദ്ധജലം ഉറപ്പാക്കണം എന്ന സർക്കാരിന്റെ കർശന നിർദേശം ഉണ്ടായിരിക്കുമ്പോഴാണ് ഈ മനുഷ്യാവകാശ ലംഘനം. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം എന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.