Share this Article
ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
The husband committed suicide after killing his wife

ആലപ്പുഴ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തില്‍ ദീപ്തിയെയാണ് ഭര്‍ത്താവ് ഷാജി വെട്ടിക്കൊന്നത്. 

ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വഴക്കിന് ശേഷം അടുക്കളയിലേക്ക് പോയ ദീപ്തിയുടെ കഴുത്തില്‍ ഷാജി വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ദീപ്തിയുടെ തല വേര്‍പെട്ടെന്നാണ് വിവരം.

കൊലപാതകത്തിന് ശേഷം ഷാജി കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചും ആറും വയസുള്ള രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories