Share this Article
image
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ 10 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
10 league workers including panchayat president arrested for assaulting journalists

കാസർകോട്ട്, മാധ്യമപ്രവർത്തകരെ അക്രമിച്ച മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.. പഞ്ചായത്ത് പ്രസിഡൻ്റുൾപ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്... പോലീസിനെ അക്രമിച്ച സംഭവത്തിൽ 6 മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

ചെർക്കള ഹയർ സെക്കൻ്ററി സ്കൂളിൽ  കള്ളവോട്ട് നടക്കുന്നുണ്ടെന്നന്ന വിവരത്തെ തുടർന്ന് വാർത്ത ശേഖരികാൻ  എത്തിയപ്പോളാണ്  ലീഗ് പ്രവർത്തകർ ആക്രമം അഴിച്ചുവിട്ടത്.

സംഭവത്തിൽ ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ്‌ മാർക്കറ്റ്‌, ചട്ട പൈച്ചു , ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ,  ബ്രംബ്രാണയിലെ ഹാഷിം, , സാലിഹ്‌, ജാഫർ, ചാഡു, ആമു എന്നിവരെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കള്ളവോട്ട്‌ ചെയ്യുകയും ഉദ്യോഗസ്ഥരെയും ബൂത്ത് എജൻ്റുമാരെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതുമറിഞ്ഞ് വാർത്ത റിപ്പോർട്ട്‌ ചെയ്യാനെത്തിയ കൈരളി ടി വി ക്യാമറാമാൻ ഷൈജു പിലാത്തറ, സിജു കണ്ണൻ എന്നിവരെയാണ് അക്രമിച്ചത്. 

സംഘം ചേർന്ന്‌ മാധ്യമപ്രവർത്തകരെ തടഞ്ഞുനിർത്തി  അക്രമിച്ചതിൽ പ്രതികൾക്കെതിരെ ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉൾപ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ്  കൈയ്യേറ്റം ചെയ്തിരുന്നു.

പോളിംഗ് ബൂത്തിന് മുന്നിൽ വെച്ച് മുസ്ലീംലീഗ് പ്രവർത്തകർ പൊലീസിനെ അക്രമിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തു.  പോലീസിന് നേരെ ബലപ്രയോഗം നടത്തി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ഷഹദ് റഹ്മാൻ, ഷരീഫ്, സാലിഹ്, ഫൈസൽ, ജാഫർ, നൗഷാദ് എന്നീ 6 മുസ്ലിം ലീഗ് പ്രവർത്തകരാണ് പ്രതികൾ.ഐപിസി 143, 145, 147, 353, 149 വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories