Share this Article
തൃശ്ശൂര്‍ കൊന്നക്കുഴി ചക്രപാണിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോ ടാക്‌സിയില്‍ ഇടിച്ച് അപകടം
Bike out of control collides with auto taxi at Chakrapani

തൃശ്ശൂർ ചാലക്കുടിക്കടുത്ത് കൊന്നക്കുഴി ചക്രപാണിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോ ടാക്സിയിൽ ഇടിച്ച്   അപകടം.. അപകടത്തിൽ ബൈക്ക് യാതിരിക്കാർക്കുൾപ്പടെ 3 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രിക്കാരായ  രണ്ടു പേരുടെ പരിക്ക് സരമുള്ളതാണ്.. 

ഇന്ന് രാവിലെ  ആയിരുന്നു അപകടം.ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് പെരിങ്ങിൽ നിന്ന് വരുകയായിരുന്ന ഓട്ടോ ടാക്സിയിൽ  ഇടിക്കുകയായിരുന്നു . ബൈക്ക് ഓടിച്ചിരുന്ന പാലക്കാട് മേഴാറ്റൂർ 

സ്വദേശി  26 വയസ്സുള്ള   ധനലക്ഷ്മിയും, ഒപ്പം സഞ്ചരിച്ചിരുന്നു  കൂറ്റനാട്   18 വയസ്സുള്ള യതു കൃഷ്ണക്കും  ആണ് പരിക്കേറ്റത്. ഇരുവരുടെയും  പരിക്ക് സരമുള്ളതാണ്  .പരിക്കേറ്റ ഇരുവരെയും ആദ്യം ചാലക്കുടി സെൻറ് ആശുപത്രിയിലും പിന്നീട്  തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്കും മാറ്റി. ബൈക്ക് യാത്രികർ  അമിത വേഗതയിൽ എത്തി ഇടിക്കുകയായിരുന്നുവെന്നു  ഓട്ടോ ടാക്സി   ഡ്രൈവർ വെട്ടിക്കാടൻ ബൈജു പറയുന്നു.

ഓട്ടോയിൽ ഉണ്ടായിരുന്ന ബൈജുവിൻ്റെ മകൾക്കും അപകടത്തിൽ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഗ്ലാസ് നെറ്റിയിൽ  തട്ടി ആണ് പരിക്കേറ്റത്.പരിക്കേറ്റ മകളെ  ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories