തൃശൂർ വടക്കാഞ്ചേരിയിൽ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു...ഉത്രാളിക്കാവ് ക്ഷേത്രത്തിന് പുറകിൽ അകമല താഴ് വരയിലാണ് സംഭവം.. ഇന്നലെ രാത്രിയിലും ഇന്ന് പുലച്ചെയുമായിട്ടാണ് കാട്ടാന ഇറങ്ങിയത്..
പ്രദേശവാസിയും പി ഡബ്ല്യൂ കോൺട്രാക്ടറുമായ ഗോവിന്ദൻ കുട്ടിയുടെ ഉൾപ്പടെ 300ലധികം വാഴകളും, പ്ലാവുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ തൂമാനം വെള്ളച്ചാട്ട പരിസരത്താണ് കാട്ടാനകൾ ആദ്യമിറങ്ങിയത്.
വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചതോടെ കാട്ടാനകൾ പട്ടാണിക്കാട് ഭാഗത്ത് മാറി.തുടർന്ന് ചെട്ടിയാർ കുന്ന് സ്വദേശി ലോറൻസിൻ്റെ പുരയിടത്തിലെത്തിയ ആനകൾ തൊടിയിലെ പ്ലാവിൽ നിന്ന് ചക്ക പൊട്ടിച്ച് കഴിക്കുകയും പ്ലാവിൻ്റെ ചില്ലകൾ ഒടിക്കുകയും ചെയ്തു.
നഗരസഭാ പ്രദേശമാണെങ്കിലും ചെട്ടിയാർക്കുന്ന് പ്രദേശത്തെ വഴികളിൽ വഴിവിളക്കുകളില്ലാത്തതും നല്ല വഴികൾ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
ചെട്ടിയാർക്കുന്നത്തു നിന്നും താഴെയിറങ്ങിയ ആനകൾ ഗോവിന്ദൻ കുട്ടിയുടെ കുലവന്ന പൂവൻവാഴത്തോട്ടം നിലംപരിശാക്കി. 250ലധികം വാഴകൾ ഒടിച്ചു തിന്നു. നാലോളം അനകൾ കൂട്ടത്തിലുണ്ടാകാമെന്ന് ഗോവിന്ദൻകുട്ടി പറയുന്നു.
വാഴാനി മുതൽ പട്ടാണിക്കാട് വരെ സോളാർ വേലി കെട്ടി കാടിനെയും നാടിനേയും വേർത്തിരിച്ചില്ലെങ്കിൽ വലിയൊരുവിഭാഗമാളുകാർ നാട് വിട്ട് പോകേണ്ട ഗതികേടിലാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.