Share this Article
കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ഗാന്ധി നഗര്‍ സ്വദേശി ശ്രീകാന്ത്‌
Kozhikode auto driver hacked to death; Srikanth, a native of Gandhi Nagar, was killed

കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ  വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി  ശ്രീകാന്താണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ വച്ചാണ് ഓട്ടോ ഡ്രൈവറായ ശ്രീകാന്തിനെ വെട്ടികൊലപ്പെടുത്തിയത്.ഓട്ടോയിൽ ശ്രീകാന്ത് കൂടാതെ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നു.ഇതിൽ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

പുലർച്ചെയുണ്ടായ സംഭവം മണിക്കൂറുകൾക്ക് ശേഷം കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. കൊലപ്പെടുത്തിയ പ്രതി ബൈക്കിൽ രക്ഷപ്പെടുന്നതായി കണ്ടതായും നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം ശ്രീകാന്ദിന്റെ കാർ കത്തിച്ചതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾക്കും വ്യക്തതയില്ല .

ഓട്ടോയിൽ മദ്യപിച് ഉറങ്ങുകയായിരുന്ന മറ്റൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.ശ്രീകാന്ദിന്റെ കാർ കത്തിച്ച സംഭവവവുമായി ബന്ധപ്പെട്ടവർക്ക് ഈ കൊലപാതകവുമായി എന്ധെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വെള്ളയിൽ പോലീസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.കൊല്ലപ്പെട്ട ശ്രീകാന്ത് മുന്നേ എലത്തൂർ പോലീസ് സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതിയാണെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories