Share this Article
നിയന്ത്രണം വിട്ട മിനിലോറി മതിലില്‍ ഇടിച്ചു മറിഞ്ഞ് അപകടം
The minilorry lost control and crashed into the wall

കുന്നംകുളം തെക്കേപ്പുറത്ത് നിയന്ത്രണം വിട്ട മിനി ലോറി മതിലിൽ ഇടിച്ചു മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന 2 പേർ പരിക്കേൽകാതെ രക്ഷപ്പെട്ടു.. ഇന്നലെ വൈകീട്ടായിരുന്നു അപകടം. 

കുന്നംകുളം ഭാഗത്ത് നിന്നും ലോഡുമായി  വടക്കേക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ആയിരുന്നു അപകടത്തിൽ പെട്ടത്. തെക്കപ്പുറത്ത് വളവ് തിരിഞ്ഞു വരുന്നതിനിടെ  നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു.അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

വീട്ടുമതിൽ തകർന്ന് റോഡിലേക്ക് വീണു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories