Share this Article
image
രോഗിക്ക് മരുന്നുവാങ്ങി മടങ്ങിവരുന്ന വഴിയില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട രണ്ടുപേര്‍ രക്ഷപ്പെട്ടു
wild elephant attack

ഇടുക്കി : ബന്ധുവായ രോഗിക്ക് മരുന്നുവാങ്ങി ഇരുചക്ര വാഹനത്തില്‍ മടങ്ങിവരുന്ന വഴിയില്‍ കാട്ടാനകളുടെ മുന്നില്‍ അകപ്പെട്ടവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ സത്രം കോളനിയില്‍ താമസക്കാരനായ വർഗീസ്, അയ്യപ്പൻ എന്നിവരാണ് രക്ഷപ്പെട്ടത്. 

വണ്ടിപ്പെരിയാറില്‍നിന്ന് വർഗീസും സുഹൃത്തായ അയ്യപ്പനും ബൈക്കില്‍ സത്രത്തിലെ വീട്ടിലേയ്ക്കു മടങ്ങിവരികയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ മൗണ്ടിനും ശബരിമലയ്ക്കും ഇടയിലായി കറുപ്പസ്വാമി കോവിലിനു സമീപമുള്ള വളവില്‍ ഇവർ കാട്ടാനയുടെയും കുഞ്ഞിന്‍റെയും മുന്നില്‍പ്പെട്ടത് രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ ഇരുവർക്കും വീണു പരിക്കേറ്റു. 

ഇവരുടെ ഇരുചക്ര വാഹനത്തിനും ആനകള്‍ കേടുപാട് വരുത്തി. ഈ സമയം അതുവഴി കടന്നുപോയ സത്രം സ്വദേശി രഞ്ജിത്തിന്‍റെ മാരുതിക്കാറിനും കാട്ടാനകള്‍ ചെറിയ തോതില്‍ കേടുപാട് വരുത്തി.

സത്രം ഭാഗത്ത് ഒരു ഭാഗം പെരിയാർ കടുവാ സങ്കേതത്തിന്‍റെയും മറുഭാഗം സ്വകാര്യ തോട്ട ഭൂമിയുമാണ്. സ്വകാര്യ തോട്ടത്തില്‍ ഈറ്റകളും മുളക്കൂട്ടങ്ങളും വളർന്നു നില്‍ക്കുന്നുണ്ട്. ഇതു ഭക്ഷിക്കുന്നതിനായിട്ടാണ് കാട്ടാനകള്‍ ഇവിടെയെത്തുന്നതെന്നു നാട്ടുകാർ പറയുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories