തൃശൂർ കുന്നംകുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് വൻതോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാതി ആയിരുന്നു സംഭവം.
കുന്നംകുളം വൈ.ഡബ്ലിയു.സി.എ റോഡിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറിൽ നിന്നാണ് വൻതോതിൽ പുക ഉയർന്നത്. പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാർ പ്രിഭ്രാന്തരായി. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കുന്നംകുളം സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിക്സൺ പോൾ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹരിക്കുട്ടൻ, ശരത്ത് സ്റ്റാലിൻ, ഷിനോജ്, നിഖിൽ ശ്രീനിവാസ്, അശ്വിൻ അശോകൻ,ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
തുടർന്ന് അരമണിക്കൂറോളം ഉപയോഗശൂന്യമായ കിണറിലേക്ക് വെള്ളം പമ്പ് ചെയ്തതോടെയാണ് പുകക്ക് ശമനമായത്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ പ്രദേശത്ത് കിണറ്റിൽ കൂട്ടിയിട്ട മാലിന്യത്തിന് തീ കൊളുത്തിയതാകാം പുക ഉയരാൻ കാരണമായമതെന്നാണ് പ്രാഥമിക നിഗമനം.