Share this Article
image
ജനവാസ മേഖലയില്‍ കാട്ടുകൊമ്പന്‍; കൃഷിയിടത്തിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

Kattukomban in the residential area; Scenes of wandering through the farm are outside

ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്തിലെ അന്തോണിപുരം ഭാഗത്ത് ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം. കാട്ടുകൊമ്പന്‍ കൃഷിയിടത്തിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങളാണ് പ്രദേശവാസികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ആന താല്‍ക്കാലികമായി ഇവിടെ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെയെത്തി കൃഷിനാശം വരുത്തുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.

മാങ്കുളം ഗ്രാമപഞ്ചായത്തിലെ അമ്പതാംമൈല്‍ അന്തോണിപുരം ഭാഗത്താണ് കാട്ടാനയിങ്ങനെ ജനവാസ മേഖലയിലൂടെ വിലസുന്നത്.ആദിവാസി കുടുംബങ്ങളടക്കം ഈ ഭാഗത്ത് താമസക്കാരായുണ്ട്.കാര്‍ഷിക വൃത്തിയിലൂടെയാണ് പ്രധാനമായും ആളുകള്‍ ഇവിടെ ഉപജീവനം നയിക്കുന്നത്.ഇവിടുത്തെ കര്‍ഷകരുടെ കൃഷിയിടത്തിലൂടെയാണ് കാട്ടാന സ്വരൈ്യവിഹാരം നടത്തിയത്.

സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ വേണ്ടരീതിയില്‍ അറച്ചുറപ്പില്ലാത്ത വീടുകളും ഈ ഭാഗത്തുണ്ട്.ആന താല്‍ക്കാലികമായി ഇവിടെ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെയെത്തി കൃഷിനാശം വരുത്തുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.കാട്ടാനക്ക് പുറമെ കാട്ടുപന്നി പോലുള്ള മറ്റ് കാട്ടുമൃഗങ്ങലുടെ ശല്യവും പ്രദേശത്തുണ്ട്.

മാങ്കുളം ടൗണിന് സമീപം പള്ളിക്കുന്ന് മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഈ പ്രദേശത്തടക്കം കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories