പത്തനംതിട്ട കോന്നി ഇളകൊള്ളൂര്‍ അതിരാത്രം സുപ്രധാന യാഗനാളുകളിലേക്ക് കടന്നു. സോമയാഗം പൂര്‍ത്തിയാക്കി അതിരാത്ര യാഗത്തിലേക്ക് കടക്കുകയാണ് ഇന്നു മുതല്‍. മെയ് ഒന്നിനാണ് യാഗം സമാപിക്കുക.
വേദമന്ത്രങ്ങളാല്‍ മുഖരിതം. പൂര്‍ണ്ണമായും യാഗഭൂമിയായി ഇളകൊളളൂര്‍ മഹാദേവ ക്ഷേത്രം. യാഗ ചടങ്ങുകളുടെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ഇന്നു മുതല്‍ അതിരാത്ര യാഗനാളുകള്‍ക്ക് തുടക്കമാവുകയാണ്. വിശ്വാസ പ്രകാരം ഇന്ദ്രന്റെ സാമിപ്യം അറിയിച്ച് മഴ പെയ്തതോടെ ആനന്ദ നിര്‍വൃതി നേടി ഭക്തര്‍.ചടങ്ങുകളുടെ ഭാഗമായ അരണി കടയലും ഇന്നലെ നടന്നു. അരണിയില്‍ നിന്ന് ചിതിയിലേക്ക് അഗ്‌നി പകര്‍ന്നു.
ലഡാക്കില്‍ നിന്നാണ് അതിരാത്രത്തിനുള്ള സോമലത എത്തിച്ചിരിക്കുന്നത്. വിഷ്ണു സോമയാജിയാണ് യാഗ യജമാനന്‍. അദ്ദേഹത്തിന്റെ പത്‌നി ഉഷ പത്തനാടിയാണ് യജമാന പത്‌നി. ഋത്വിക്ക് കളായ മറ്റു വൈദികര്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരാണ്.
മെയ് ഒന്നിന് യഞ്ജശാല പൂര്‍ണഹുതിയോടെ യാഗം സമാപിക്കും. കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഹിത ഫൗണ്ടേഷനാണ് അതിരാത്രത്തിന്റെ സംഘടകര്‍.