Share this Article
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
One person died after fishing boat overturned in Mudalpuzha

മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപ്പെട്ട്  മത്സ്യതൊഴിലാളി മരിച്ചു. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. 

മുതലപൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ വെള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്. പുതുക്കുറിച്ചി സ്വദേശി നജീബിന്റെ  ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.

വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു. അതിൽ അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ കാണാതായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണിനായി തെരച്ചിൽ നടത്തി. 

മണിക്കൂറുകൾക്ക് ശേഷം ജോണിന്റെ മൃതദ്ദേഹം കണ്ടെത്തി. പിന്നാലെ, മൃതദ്ദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകട സമയം നീന്തി രക്ഷപ്പെട്ട രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഒരിടവേളയ്ക്ക് ശേഷമാണ് മുതലപ്പൊഴിയിൽ വീണ്ടും അപകടമുണ്ടാവുന്നത്. ഇതേ വിഷയത്തിൽ നേരത്തെ സർക്കാരിനെതിരെ വൻ പ്രതിഷേധങ്ങൾ നിലനിന്നിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories