Share this Article
തൃശൂര്‍ പുത്തന്‍പീടികയില്‍ 2 ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിപൊളിച്ചു
Treasuries of 2 temples were broken into in Thrissur Puthanpeedika

തൃശൂര്‍ പുത്തന്‍പീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിലെയും പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കുത്തിപൊളിച്ചു.ഞായറാഴ്ച്ച ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ഭണ്ഡാരം പൊളിച്ചതായി കണ്ടത്.

തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവഗ്രഹങ്ങളുടെ മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരത്തിന്റെ ലോക്ക് പൊട്ടിച്ച നിലയിലും ക്ഷേത്രം സമിതി ഓഫീസ് തുറന്ന് അലമാര പൊളിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories