ആലിൻചുവട്: ഫെയ്സ്ബുക്കില്‍ ലൈവില്‍വന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35)ആണ് ജീവനൊടുക്കിയത്.
ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് വിഷ്ണു ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സുഹൃത്തുക്കള്‍ കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത് അപ്പോഴേക്കും മരിച്ചു.ഞായറാഴ്ച രാവിലെ 11-നാണ് സംഭവം.
വിഷ്ണു വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.വിഷ്ണുവിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഫെയ്സ്ബുക്ക് ലൈവില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് മുമ്പ് ആര്‍.ടി.ഒ. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തിരുന്നു.ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ താത്കാലിക സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471-2552056)