Share this Article
പെരുമ്പിലാവ് ചന്തയില്‍ പോത്തിന്റെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്
4 injured in buffalo attack at Perumbilavu market

കുന്നംകുളം പെരുമ്പിലാവ് ചന്തയില്‍ പോത്തിന്റെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്.പോത്തിനെ വില്‍പ്പനക്കും വാങ്ങാനുമായി എത്തിയവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നാട്ടുകാരുടെ ഏറെനേരത്തെ പരിശ്രമത്തിനോടുവിലാണ്  പോത്തിനെ പിടിച്ചുകെട്ടിയത്. പത്തിരിപ്പാല സ്വദേശിയുടെ  പോത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.രാവിലെ 10 മണിയോടെയായിരുന്നു സംഭവം.പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories