ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വഴിയരുകില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്ത സിവില്‍ പോലീസ് ഉദ്യേഗസ്ഥന് ഡ്രൈവർ അസഭ്യവര്‍ഷം നടത്തി ആക്രമിക്കാൻ ശ്രമം. മൂന്നാര്‍ മാട്ടുപ്പെട്ടി കവലയില്‍ അലക്ഷ്യമായി വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെയാണ് എറണാകുളം സ്വദേശിയായ രാധാക്യഷ്ണന്‍ എന്നയാള്‍ ആക്രമിക്കാൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ എറാണകുളത്തും മുന്നിലധികം കേസിലെ പ്രതിയെന്ന് പോലിസ് കഴിഞ്ഞ ദിവസമാണ് സംഭവം. അവധിക്കാലമായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചിരുന്നു.
തിരക്ക് നിയന്ത്രിക്കാന്‍ സമീപത്തെ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം സിഐ നിയോഗിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് ട്രാഫിക്ക് കുരുക്ക് നിയന്ത്രിക്കുന്നതിനിടെ എറണാകുളം സ്വദേശി രാധാക്യഷ്ണന്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി അസഭ്യവര്‍ഷം തുടര്‍ന്ന്. ഇതോടെയാണ് മൂന്നാര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ എറാണകുളത്തും നിരവധി കേസുകളുണ്ടെന്ന് കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്ത് കോടതിയില്‍ ഹാജരാക്കി.
ടൗണിലെക്കുത്തന്ന വാഹനങ്ങൾ പാതയോരങ്ങളില്‍ അലഷ്യമായി വാഹനം നിര്‍ത്തിയിടുന്നതാണ് മൂന്നാറില്‍ ട്രാഫിക്ക് കുരുക്കിന് ഇടയാക്കുന്നത്. ഇത് ഒഴിവാക്കാന്‍ പോലീസ് ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് ഇടയാകാറുമുണ്ട്.