Share this Article
തൃശൂരില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
The bodies of the mother and child who went missing yesterday were found from Thrissur

തൃശൂരില്‍ നിന്നും ഇന്നലെ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ മകള്‍ പൂജിത എന്നിവരാണ് മരിച്ചത്. 

പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയിലാണ് കൃഷ്ണപ്രിയയുടെയും മകള്‍ പൂജിതയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ  ഭര്‍തൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതാവുകയായിരുന്നു.

ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.കാഞ്ഞാണിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്.

രാത്രിയായിട്ടും ഇവരെ കാണാതായതോടെ ഭര്‍ത്താവ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടക്കാനിറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ആദ്യം കാണുന്നത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പുഴയുടെ സമീപത്തു നിന്നും ലഭിച്ച  ബാഗില്‍ നിന്നും യുവതിയുടെ ഐഡി കാര്‍ഡും പൊലീസിന് ലഭിച്ചു.അന്തിക്കാട് എസ് ഐ പ്രവീണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories