ഇടുക്കി അടിമാലി താലൂക്കാശുപത്രിയില്‍ ക്രോസ് മാച്ചിംങ്ങ് സംവിധാനം ഒരുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യം.ക്രോസ് മാച്ചിംഗ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ രോഗികള്‍ നിലവില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ഇത് പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്ന സാഹചര്യത്തിലാണ് ക്രോസ് മാച്ചിംങ്ങ് സംവിധാനം ഒരുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
അടിമാലി താലൂക്കാശുപത്രിയില്‍ ക്രോസ് മാച്ചിംങ്ങ് സംവിധാനം ഒരുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെയുള്ള നൂറുകണക്കിനാളുകളാണ് അടിമാലി താലൂക്കാശുപത്രിയെ ആശ്രയിച്ച് പോരുന്നത്.
പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കെത്തുന്നവരാണ് ക്രോസ് മാച്ചിംഗ് സംവിധാനമൊരുങ്ങാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്.നിലവില്‍ ഇവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
പ്രസവ സംബന്ധമായ ആവശ്യത്തിന് ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രികളില്‍ ഒന്നെന്ന നിലയില്‍ അടിമാലി താലൂക്കാശുപത്രിയില്‍ ക്രോസ് മാച്ചിംഗ് സൗകര്യമൊരുക്കാനുള്ള ഇടപെടല്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
ക്രോസ് മാച്ചിംഗ് സംവിധാനത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരായ ആളുകള്‍ക്ക് അധിക സാമ്പത്തിക ചിലവിനും ഇടവരുത്തുന്നുണ്ട്.