കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ യുവാവിന് ദാരുണാന്ത്യം. ഒഴുക്കുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. റോഡിൽ നിന്നും 150 അടി താഴ്ചയിൽ വീണ നിലയിലാണ് കാർ കണ്ടെത്തിയത്.അപകട മരണമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.ലെനീഷിനെ കാണാൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ അഞ്ചൽ പൊലിസിൽ പരാതി നൽകിയിരുന്നു.