Share this Article
Union Budget
14വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ; ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവാണ് പിടിയിലായത്
Defendant

ഭാര്യയെ  വെട്ടി കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ്  പതിനാല് വര്‍ഷത്തിന് ശേഷം പിടിയിൽ. ആലപ്പുഴ ആറാട്ട് വഴി സ്വദേശി  അച്ചാര്‍ ബാബു എന്ന 73 വയസ്സുള്ള  ബാബുവിനെയാണ് കൊരട്ടി  എസ്എച്ച്ഒ അമൃതരംഗനും സംഘവും  കോട്ടയത്ത് നിന്ന് പിടികൂടിയത്.

 2001 ൽ ആണ് കേസിനാസ്പദമായ സംഭവം. മുരിങ്ങൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരുന്നതിനിടയില്‍  ആണ് ഭാര്യ  ദേവകിയെ  വെട്ടി കൊലപ്പെടുത്തിയത്.കൊലപാതകത്തിന് ശേഷം ദേവകിയുടെ ദേഹത്ത് ഉണ്ടായിരുന്ന ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു.രണ്ട് വര്‍ഷത്തിന് ശേഷമാണ് ബാബുവിനെ പിടികൂടുന്നത്.

രണ്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയലില്‍ നിന്ന്  ഇറങ്ങിയ ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.മധുര,കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി തന്റെ പേരിലുള്ള ഇന്‍ഷൂറന്‍സ് തുക കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേക്ഷണത്തില്‍ ആണ് പ്രതി പിടിയിലായത്. 

പുതിയ വര്‍ഷത്തില്‍ ഇന്‍ഷൂറന്‍സ് പതുക്കുവാന്‍ കോട്ടയത്ത് വരുന്നുണ്ടെന്നറഞ്ഞിത്തിനെ തുടര്‍ന്ന് കൊരട്ടി പോലീസ് കോട്ടയത് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.ഭാര്യ ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലവും മറ്റും കൈവശപ്പെടുത്തുവാന്‍ കൂടിയാണ് നിര്‍മ്മാണ തൊഴിലാളി കൂടിയായിരുന്ന ഭാര്യ ദേവകിയെ ഇയാള്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഓരോ സ്ഥലത്തും പല പേരുകളിലാണ് കഴിഞ്ഞിരുന്നത്.ദേവകിയെ വിവഹാം ചെയ്യുന്നതിന് മുന്‍പാ.യി രണ്ട് വിവഹാവും പ്രതി കഴിച്ചിരുന്നു.അക്കാലത്ത് വലിയ വിവാദമായിരുന്ന കൊലപാതകമായിരുന്നു തിരുമുടിക്കുന്ന് കൊലപാതകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories