കലൂരില്‍ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി വെന്റിലേറ്ററില്‍ തന്നെ തുടരണമെന്നും പിന്നീട് ആരോഗ്യ സ്ഥിതി വിലയിരുത്തിയതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു