ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിലേക്ക് തുടര്‍ച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനില്‍ കുമാര്‍ കേശവപിള്ള ശബരിമല ദര്‍ശനം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അനില്‍ കുമാര്‍ കുടുംബത്തോടൊപ്പം അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്.
ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയില്‍ നിന്നും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട അനില്‍ കുമാര്‍ 74 അംഗ സഭയിലെ ഏക ഇന്ത്യന്‍ വംശജന്‍ കൂടിയാണ്.
ശബരീശ ദര്‍ശന ശേഷം തന്ത്രി, മേല്‍ശാന്തിമാര്‍ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി, അയ്യപ്പ ദര്‍ശനം നടത്താനായതിന്റെ സന്തോഷം പങ്കുവെച്ചാണ് മലയിറങ്ങിയത്.